പാകിസ്ഥാൻ തടവുകാരനെ കല്ലെറിഞ്ഞ് കൊലപ്പെടുത്തി; സഹതടവുകാര്‍ക്കെതിരെ കേസ്

punishment

ജയ്പൂര്‍: രാജസ്ഥാനിലെ ജയ്പൂര്‍ സെ‍ന്‍ട്രല്‍ ജയിലില്‍ പാകിസ്ഥാൻ തടവുകാരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ നാല് സഹ തടവുകാരുടെ അറസ്റ്റ് രേഖപ്പെടുത്തി.

സംഭവത്തില്‍ രണ്ട് ജയില്‍ വാർഡന്മാരെ സസ്പെന്‍ഡ് ചെയ്യുകയും,ജയില്‍ സൂപ്രണ്ട് സഞ്ജയ് യാദവ്, ഡെപ്യൂട്ടി ജയിലര്‍‌ ജഗദീഷ് ശര്‍മ എന്നിവരെ സ്ഥലം മാറ്റുകയും ചെയ്തു.

2017 ല്‍ ചാരപ്രവര്‍ത്തനത്തിന് അറസ്റ്റിലായ ഷക്കീറുള്ളയെ സഹ തടവുകാരായ നാല് പേര്‍ ചേര്‍ന്ന് കല്ലെറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ജയില്‍ എസിപി ലക്ഷ്മണ്‍ ​ഗൗര്‍ പറഞ്ഞു. സഹതടുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് പൊലീസ് കേസെടുത്തു

Top