അ​ഗ്നിപഥ് പ്രതിഷേധത്തിലെ ​ഗൂഢാലോചന പരിശോധിക്കാനൊരുങ്ങി കേന്ദ്ര ഇന്റലിജൻസ്

ഡൽഹി: അ​ഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധം നടക്കുന്നതിനിടെ ​ഗൂഢാലോചന പരിശോധിക്കാനൊരുങ്ങി കേന്ദ്ര ഇന്റലിജൻസ്. പ്രതിഷേധത്തിൽ ഇന്ത്യൻ റെയിൽവേയ്ക്ക് 2000 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് പറയുന്നത്. ബിഹാർ, ആന്ധ്രാപ്രദേശ്, തെലങ്കാന, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ പ്രതിഷേധക്കാർക്കെതിരെ കേസെടുത്തു.

വിവിധ കോച്ചിം​ഗ് സെന്ററുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ബിഹാറിലെ രണ്ട് ഇൻസ്റ്റിറ്റ്യൂട്ടുകൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. റെയിൽവെ സ്റ്റേഷൻ ആക്രമണവുമായി ബന്ധപ്പെട്ടാണ് എഫ്ഐആർ. ബിഹാറിൽ മാത്രം 700 കോടിയുടെ നാശനഷ്ടം ഉണ്ടായെന്നാണ് റെയിൽവേ അറിയിക്കുന്നത്.

അ​ഗ്നിപഥ് പ്രതിഷേധവുമായി ബന്ധപ്പെട്ട് ബിഹാറിൽ മാത്രം രജിസ്റ്റർ ചെയ്തിരിക്കുന്നത് 718 കേസുകളാണ്. ഉത്തർപ്രദേശിലെ അലി​ഗഡിൽ മാത്രം 35 പേർ അറസ്റ്റിലായി. ധനപുർ റെയിൽവേ സ്റ്റേഷനിൽ നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 86 പേരെ അറസ്റ്റ് ചെയ്തെന്ന് ബിഹാർ പൊലീസ് അറിയിച്ചു. അക്രമവുമായി ബന്ധപ്പെട്ട് 86 യുവാക്കളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

Top