ഗ്രാമീണമേഖലയില്‍ ബ്രോഡ്ബാന്‍ഡ് സൗകര്യങ്ങള്‍ ഒരുക്കാനുള്ള പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍

ന്യുഡല്‍ഹി: ഗ്രാമീണമേഖലയില്‍ ബ്രോഡ്ബാന്‍ഡ് പദ്ധതി നടപ്പിലാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഒറ്റപ്പെട്ട് കിടക്കുന്ന ഗ്രാമീണമേഖലയിലും മറ്റ് പ്രദേശങ്ങളിലും അതിവേഗതയുള്ള ബ്രോഡ്ബാന്‍ഡ് സൗകര്യങ്ങള്‍ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്രം. ഇതിനായി ടെലികോം റെഗുലേറ്ററി അതോറിട്ടി ഓഫ് ഇന്ത്യയും കേന്ദ്ര വാര്‍ത്താവിതരണവകുപ്പ് മന്ത്രാലയവും ചേര്‍ന്ന് കേബിള്‍ ടീവി ശൃംഖല വഴി ബ്രോഡ്ബാന്‍ഡ് സൗകര്യങ്ങള്‍ ലഭ്യമാക്കാനുള്ള പദ്ധതികള്‍ക്ക് തുടക്കമിട്ടുകഴിഞ്ഞു.

ഇപ്പോള്‍ ഉള്ള സൗകര്യങ്ങള്‍ ഉപയോഗിച്ചുകൊണ്ട് പത്തൊമ്പത് കോടി വീടുകളില്‍ ഇന്റര്‍നെറ്റ് എത്തിക്കാനാകും എന്നാണ് കണക്കുകൂട്ടല്‍. ചെറുകിട കേബിള്‍ ഓപ്പറേറ്റര്‍മാരുടെ കൂട്ടായ്മയിലൂടെ ഇപ്പോഴുള്ള കേബിള്‍ ടെലിവിഷന്‍ കണക്ഷനില്‍ ഒരു സെറ്റ്‌ടോപ്പ് ബോക്‌സ് വച്ച് വീടുകളില്‍ ഇന്റര്‍നെറ്റ് എത്തിക്കാനാണ് പദ്ധതി. ഇതുവഴി പുതിയ കേബിളുകള്‍ ഇടുകയോ വലിയ സൗകര്യങ്ങള്‍ പ്രത്യേകമായി ഉണ്ടാക്കുകയോ ചെയ്യേണ്ടതില്ല. ഇതിന്റെ സാമ്പത്തിക വശവും നികുതി നിയമങ്ങളിലുള്ള ഏതാനും ചില ബുദ്ധിമുട്ടുകളും പരിഹരിച്ചാല്‍ ചെറുകിട കേബിള്‍ നെറ്റ് വര്‍ക്കിലൂടെ രാജ്യത്തെല്ലായിടത്തും ബ്രോഡ്ബാന്‍ഡ് സൗകര്യങ്ങള്‍ എത്തിക്കാനാവും.

Top