കൊവിഡ് വാക്‌സിന്‍ നിര്‍മ്മാതാക്കള്‍ക്ക് നിയമപരിരക്ഷ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്ത് കൂടുതല്‍ വാക്‌സിന്‍ ലഭ്യമാക്കുന്നതിനായി ഫൈസര്‍ ഉള്‍പ്പെടെയുള്ള വിദേശ വാക്‌സിന്‍ നിര്‍മ്മാതാക്കള്‍ക്ക് നിയമപരമായ ബാധ്യതകളില്‍ നിന്ന് സംരക്ഷണം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്.

വാക്‌സിന്‍ ഉപയോഗത്തെ തുടര്‍ന്ന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ നേരിടേണ്ടിവരുന്ന നിയമനടപടികളില്‍ നിന്ന് സംരക്ഷണം നല്‍കാമെന്ന വ്യവസ്ഥ അംഗീകരിക്കാത്ത ഒരു രാജ്യങ്ങളിലും ഫൈസര്‍ വാക്‌സിന്‍ വിതരണം നടത്തിയിട്ടില്ല. എന്നാല്‍ ഇന്ത്യയില്‍ ഒരു കമ്പനിക്കും നിയമസംരക്ഷണം നല്‍കുമെന്നത് സംബന്ധിച്ച് കേന്ദ്രം ഉറപ്പ് നല്‍കിയിട്ടില്ല.

ഏപ്രിലില്‍ ഫൈസര്‍, മൊഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നീ വാക്‌സിന്‍ നിര്‍മ്മാതക്കളെ ഇന്ത്യയിലേക്ക് വാക്‌സിന്‍ വില്‍ക്കുന്നതിനായി ക്ഷണിച്ചിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാരുമായി കമ്പനികള്‍ ഇതുവരെ കരാറില്‍ എത്തിയിട്ടില്ല. ഫൈസറിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് വിദേശ വാക്‌സിനുകള്‍ പ്രാദേശികമായി പരീക്ഷണമെന്ന നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. ഓഗസ്‌റ്റോടെ ഫൈസര്‍ വാക്‌സിന്‍ ഇന്ത്യയില്‍ ലഭ്യമായേക്കുമെന്നാണ് സൂചന.

Top