സുഖോയ് വിമാനത്തിലെ പൈലറ്റ്മാരെ കണ്ടെത്താന്‍ കേന്ദ്രം നടപടി സ്വീകരിക്കണം;കോടിയേരി

തിരുവനന്തപുരം: അസാമിലെ തേജ്പൂരില്‍ നിന്നും പുറപ്പെട്ട ഇന്ത്യന്‍ വ്യോമസേനയുടെ കാണാതായ യുദ്ധവിമാനത്തിലുണ്ടായിരുന്ന സ്‌ക്വഡ്രന്‍ ലീഡര്‍ അച്ചുദേവിനെയും സഹപൈലറ്റിനെയും കണ്ടെത്താന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

പ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റിലി അടിയന്തിരമായി ഇക്കാര്യത്തില്‍ ഇടപെടണം. മെയ് 23ന് അസമിലെ തേജ്പൂര്‍ സ്റ്റേഷനില്‍നിന്ന് പുറപ്പെട്ട യുദ്ധവിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കിട്ടിയെങ്കിലും വിമാനത്തിലുണ്ടായിരുന്ന പൈലറ്റുമാരെ കണ്ടെത്താന്‍ ഇതുവരെയും കഴിഞ്ഞിട്ടില്ല.

മലയാളിയായ സ്‌ക്വഡ്രന്‍ ലീഡര്‍ അച്ചുദേവ് പൈലറ്റുമാരില്‍ ഒരാളാണ്. ഈ കുടുംബത്തിന് ആവശ്യമായ സഹായങ്ങള്‍ നല്‍കാനും അച്ചുദേവിനെ കണ്ടെത്താന്‍ ശക്തമായ നടപടി സ്വീകരിക്കാനും കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

Top