മണ്ണെണ്ണ വിതരണം ചെയ്യുന്നില്ലെന്ന വി മുരളീധരന്റെ വാദം അടിസ്ഥാന രഹിതം: ജി ആർ അനിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് മണ്ണെണ്ണ വിതരണം ചെയ്യുന്നില്ലെന്ന കേന്ദ്രമന്ത്രി വി മുരളീധരന്റെ വാദം അടിസ്ഥാന രഹിതമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. സാമ്പത്തിക വിഹിതം വിട്ടുകിട്ടാൻ വി മുരളിധരൻ ഇടപെടുകയാണ് വേണ്ടതെന്നും ഭക്ഷ്യ മന്ത്രി പറഞ്ഞു.

കേരളത്തിനുള്ള മണ്ണെണ്ണ വിഹിതം 40 ശതമാനം കേന്ദ്രം വെട്ടിക്കുറച്ചിരുന്നു.മണ്ണെണ്ണ വില കുത്തന കൂടുകയും ചെയ്‌തു. ലിറ്ററിന് ഈ മാസം 22 രൂപ കൂടി വർധിച്ചു. 59 രൂപയായിരുന്നത് 81 രൂപയാണ് ഒരു ലിറ്ററിന് നൽകേണ്ടി വരിക. മൊത്ത വ്യാപാര വില 77 രൂപയായി ഉയർന്നിട്ടുണ്ട്.

Top