central govt reacts strongly problem cant be mute spectatormk stalin

ചെന്നൈ:രാമേശ്വരത്ത് ശ്രീലങ്കന്‍ സേനയുടെ വെടിയേറ്റു ഇന്ത്യന്‍ മത്സ്യത്തൊഴിലാളി മരിച്ച സംഭവത്തില്‍ ശക്തമായ പ്രതിഷേധവുമായി ഡി.എം.കെ നേതാവ് എം കെ സ്റ്റാലിന്‍ രംഗത്ത്.

മത്സ്യത്തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ ശക്തമായി പ്രതികരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.ഈ വിഷയത്തില്‍ സര്‍ക്കാര്‍ വെറും നോക്കുക്കുത്തിയാവരുതെന്നും സ്റ്റാലിന്‍ പറഞ്ഞു.

അതേസമയം, മത്സ്യത്തൊഴിലാളിയുടെ മരണത്തില്‍ തമിഴ്‌നാട്ടില്‍ പ്രതിഷേധം കനക്കുകയാണ്.

രാമേശ്വരം അടക്കമുള്ള തീരദേശ മേഖലകളില്‍ ജനങ്ങള്‍ പ്രതിഷേധ ധര്‍ണ ആരംഭിച്ചു.

Top