ഭക്ഷ്യധാന്യങ്ങളുടെ താങ്ങുവില വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: നെല്ലുള്‍പ്പെടെയുള്ള ഭക്ഷ്യധാന്യങ്ങളുടെ താങ്ങുവില വര്‍ധിപ്പിക്കാന്‍ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. നെല്ലിന്റെ താങ്ങുവില 72 രൂപ കൂട്ടി 1940 രൂപയായി വര്‍ധിപ്പിച്ചു. കഴിഞ്ഞ വര്‍ഷത്തെ 1868 രൂപയില്‍ നിന്നാണ് ക്വിന്റലിന് 1949 രൂപയായി നെല്ലിന്റെ താങ്ങുവില വര്‍ധിപ്പിച്ചത്. എള്ളിന് 452 രൂപ വര്‍ധിപ്പിച്ചു.

തൂവരപരിപ്പിന്റെയും ഉഴുന്നിന്റെയും കുറഞ്ഞ താങ്ങുവില ക്വിന്റലിന് 300 രൂപയായി വര്‍ധിപ്പിച്ചു. 50-80 ശതമാനം വരെയാണ് വിവിധ ധാന്യങ്ങളുടെ താങ്ങുവിലയില്‍ ഉണ്ടായ വര്‍ധനവാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ധാന്യോത്പാദനത്തില്‍ സ്വയം പര്യാപ്തത ലക്ഷ്യമിട്ട് പ്രത്യേക നയം രൂപീകരിച്ച് നടപ്പാക്കുമെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്രസിങ് തോമര്‍ വ്യക്തമാക്കി.

താങ്ങുവിലയുടെ കാര്യത്തില്‍ ആശങ്ക വേണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സമരം തുടരുന്ന കര്‍ഷകരുമായി വീണ്ടും ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്രം അറിയിച്ചു.

Top