രാജ്യത്ത് ഏകീകൃത യാത്രാ മാനദണ്ഡങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍

രാജ്യത്ത് ഏകീകൃത യാത്രാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഉടന്‍ ഉണ്ടാകും എന്ന് റിപ്പോര്‍ട്ട്. കോവിഡിന്റെ പശ്ചാത്തലത്തില്‍ വ്യത്യസ്ത സംസ്ഥാനങ്ങളില്‍ വിവിധ രീതിയിലുള്ള മാനദണ്ഡങ്ങളുള്ളത് യാത്രക്കാരെയും വലക്കുന്നുണ്ടെന്നും ഇതിന് അറുതിവരുത്താന്‍ നടപടി സ്വീകരിക്കുമെന്നും കേന്ദ്ര ടൂറിസം അഡീഷണല്‍ ഡയറക്ടര്‍ റുപീന്ദര്‍ ബ്രാര്‍ അറിയിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഫെഡറേഷന്‍ ഓഫ് ഇന്ത്യ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്‌സ്ട്രി സംഘടിപ്പിച്ച ഇകോണ്‍ക്ലേവില്‍ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്ത് ഏകീകൃത യാത്രാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഉടന്‍ ഉണ്ടാകുമെന്നും ഇത് ആളുകള്‍ക്ക് കൂടുതല്‍ വ്യക്തത നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ആഭ്യന്തര യാത്രകള്‍ എല്ലാ സംസ്ഥാനങ്ങളിലും സന്തുലിതമാകണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഇതിനായുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും ഇത് സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് ഉടന്‍ നിര്‍ദേശം നല്‍കുമെന്നും ഡയറക്ടര്‍ ജനറല്‍ കൂട്ടിച്ചേര്‍ത്തു.

Top