ഇന്ത്യയുടെ ഭൂപടത്തെ തെറ്റായി രേഖപ്പെടുത്തി, ട്വിറ്ററിന് മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: ട്വിറ്ററിന്റെ ലോക്കേഷന്‍ സര്‍വീസില്‍ ലേയെ ചൈനയുടെ ഭാഗമെന്ന് രേഖപ്പെടുത്തിയ ട്വിറ്ററിന് മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍. ഇന്ത്യയുടെ വികാരങ്ങളെ ട്വിറ്റര്‍ പരിഗണിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു.

ഇന്ത്യയുടെ ഭൂപടത്തെ തെറ്റായി രേഖപ്പെടുത്തിയതില്‍ പ്രതിഷേധമറിയിച്ച് ഐ.ടി സെക്രട്ടറി ട്വിറ്റര്‍ സി.ഇ.ഒ ജാക്ക് ഡോര്‍സേക്ക് കത്തയക്കുകയും ചെയ്തിട്ടുണ്ട്.

ദേശീയ സെക്യൂരിറ്റി അനലിസ്റ്റ് നിതിന്‍ ഗോഖലെ ലേ എയര്‍പോര്‍ട്ടിന് സമീപത്ത് നിന്നെടുത്ത വിഡിയോയാണ് വിവാദത്തിന് തുടക്കമിട്ടത്. അദ്ദേഹത്തിന്റെ വിഡിയോയില്‍ ലേ ചൈനയിലെ സ്ഥലമെന്നാണ് ട്വിറ്റര്‍ രേഖപ്പെടുത്തിയത്. ഒബ്‌സര്‍വര്‍ റിസേര്‍ച്ച് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കഞ്ചന്‍ ഗുപ്ത ഇത് കണ്ടെത്തിയതോടെയാണ് പുതിയ വിവാദത്തിന് തുടക്കമായത്

Top