ഉള്ളിയുടെ വിലക്കയറ്റം ഒഴിവാക്കാന്‍ നടപടികളുമായി കേന്ദ്രസര്‍ക്കാര്‍

big onion

ന്യൂഡല്‍ഹി: ഉള്ളിയുടെ വില വര്‍ധിക്കാതിരിക്കാന്‍ കരുതല്‍ നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍. വിലക്കയറ്റം ഒഴിവാക്കാന്‍ വന്‍ തോതില്‍ ഉള്ളി കേന്ദ്രം കരുതല്‍ ശേഖരിക്കുന്നതായാണ് വിവരം. 200,000 ടണ്‍ ഉള്ളി ഇത്തരത്തില്‍ കേന്ദ്രസര്‍ക്കാര്‍ ശേഖരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പണപ്പെരുപ്പം ഉണ്ടാവാനുള്ള സാധ്യതകള്‍ കൂടി മുന്നില്‍ കണ്ടാണ് നീക്കം. ഉള്ളിയുടെ വില ഉയരുന്നത് രാജ്യത്തെ ജനങ്ങളുടെ കുടുംബ ബജറ്റിനെ താളം തെറ്റിക്കുമെന്ന ആശങ്കയും സര്‍ക്കാറിനുണ്ട്.

സെപ്റ്റംബര്‍ മാസത്തിലാണ് സാധാരണ ഉള്ളിവില വര്‍ധിക്കുന്നത്. ഈ മാസത്തിലാണ് ഉള്ളികൃഷി ആരംഭിക്കുന്നത്. പിന്നീട് മൂന്ന് മാസത്തിന് ശേഷം ഉള്ളിയുടെ വിളവെടുപ്പ് കാലമാവുമ്പോള്‍ മാത്രമേ വില കുറയുകയൂള്ളു. ഈ സമയം ഉള്ളിവില വര്‍ധിക്കുന്നത് തടയാനാണ് സര്‍ക്കാര്‍ നീക്കം.

ഉള്ളിവില വര്‍ധിക്കുന്ന പണപ്പെരുപ്പത്തിന് കാരണമാവുമെന്നതും സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കും. ഇന്ധനവില ഉയര്‍ന്നതിനെ തുടര്‍ന്ന് ജൂണില്‍ രാജ്യത്ത് പണപ്പെരുപ്പം ഉയര്‍ന്നിരുന്നു. ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ കൂടിയാണ് സര്‍ക്കാര്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Top