ഉപഭോക്തൃ വില സൂചികയുടെ അടിസ്ഥാന വര്‍ഷം 2016 ആയി പരിഷ്‌കരിക്കാന്‍ കേന്ദ്രം

ഡല്‍ഹി: ഉപഭോക്തൃ വില സൂചികയുടെ അടിസ്ഥാന വര്‍ഷം പരിഷ്‌കരിക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. 2001ല്‍നിന്ന് 2016ലേയ്ക്ക് ഉപഭോക്തൃ വിലസൂചികയുടെ അടിസ്ഥാന വര്‍ഷം മാറ്റാനാണ് തീരുമാനം. പുതുക്കിയ സൂചിക അടുത്തയാഴ്ചയോടെ പ്രസിദ്ധീകരിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര തൊഴില്‍മന്ത്രി സന്തോഷ് കുമാര്‍ ഗാങ് വാര്‍ അറിയിച്ചു.

ജോലിക്കാരുടെ ശമ്പളവും പെന്‍ഷന്‍ തുകയും വില സൂചിക യാഥാര്‍ത്ഥ്യമാകുന്നതോടെ വര്‍ധിക്കും. ഉപഭോക്തൃ വില സൂചിക ഇനി ആരോഗ്യം, വിദ്യാഭ്യാസം, മൊബൈല്‍ ഫോണ്‍ ചെലവുകള്‍ എന്നിവ ഉള്‍പ്പടെ 90 മേഖലകളെക്കൂടി ഉള്‍ക്കൊള്ളിച്ചാകും നിശ്ചയിക്കുക.

ഓരോ അഞ്ചു വര്‍ഷത്തിലൊരിക്കല്‍ അടിസ്ഥാന വര്‍ഷം പരിഷ്‌കരിക്കണമെന്ന് നിര്‍ദേശമുണ്ടെങ്കിലും 2001നുശേഷം ഇതുവരെ പുതുക്കല്‍ നടപടികള്‍ ഉണ്ടായിട്ടില്ല. ഇതിലൂടെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വ്യവസായമേഖലയിലെ തൊഴിലാളികള്‍ക്കും പ്രയോജനം ലഭിക്കും.

Top