വാട്‌സ്ആപ്പിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍

whatsapp

മെസേജിങ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പിന് കര്‍ശന നിയന്ത്രണങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. ഒരു സന്ദേശത്തിന്റെ ഉറവിടം ആവശ്യപ്പെട്ടാല്‍ ലഭ്യമാക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഒരു സന്ദേശം ഡിക്രിപ്റ്റ് ചെയ്യാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടുന്നില്ലെങ്കിലും സര്‍ക്കാര്‍ ആവശ്യപ്പെടുമ്പോള്‍ എവിടെ നിന്ന് സന്ദേശം വന്നു, ആര് അയച്ചു എന്നത് വ്യക്തമാക്കണം എന്നാണ് കേന്ദ്രസര്‍ക്കാര്‍ ആവശ്യം.

വാട്ട്‌സ്ആപ്പ് ഈ വിഷയം പരിഗണിക്കാം എന്ന് സൂചിപ്പിച്ചതായാണ് സൂചന. അടുത്തിടെ നടന്ന ആള്‍കൂട്ട കൊലകളില്‍ പ്രധാന പങ്ക് വാട്ട്‌സ്ആപ്പ് വഴി പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങള്‍ക്ക് ഉണ്ടെന്ന റിപ്പോര്‍ട്ട് വാട്ട്‌സ്ആപ്പിന് വലിയ സമ്മര്‍ദ്ദമാണ് ഇന്ത്യയില്‍ ഉണ്ടാക്കിയത്. ഇതിനെ തുടര്‍ന്ന് വാട്ട്‌സ്ആപ്പ് ഒരു ദിവസം ഫോര്‍വേഡ് ചെയ്യാവുന്ന സന്ദേശങ്ങളുടെ എണ്ണം 5 ആക്കി കുറച്ചിരുന്നു.

Top