ഡല്‍ഹിക്ക് കേന്ദ്രസര്‍ക്കാര്‍ പ്രതിദിനം 700 മെട്രിക് ടണ്‍ ഓക്‌സിജന്‍ നല്‍കണം; സുപ്രീംകോടതി

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹിക്ക് പ്രതിദിനം 700 മെട്രിക് ടണ്‍ ഓക്‌സിജന്‍ നല്‍കണമെന്ന് സുപ്രീംകോടതി. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ഓക്‌സിജന്‍ വിതരണം ചെയ്യണമെന്ന് കോടതി നിര്‍ദേശിച്ചു.

വിവിധ സംസ്ഥാനങ്ങള്‍ക്ക് എത്ര ഓക്‌സിജന്‍ ആവശ്യമായി വരുമെന്നത് കണ്ടെത്താന്‍ ഓഡിറ്റ് നടത്തുമെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിര്‍ദേശം.

ഓക്‌സിജന്‍ വിതരണം സംബന്ധിച്ച വിവരങ്ങള്‍ രഹസ്യമാക്കി വെക്കേണ്ടതില്ല. വിതരണത്തില്‍ സുതാര്യത വേണം. ഡല്‍ഹിക്ക് അനുവദിച്ച ഓക്‌സിജന്‍ വിതരണം ചെയ്തില്ലെങ്കില്‍ കേന്ദ്രസര്‍ക്കാറിനെതിരെ കോടതിയലക്ഷ്യത്തിന് നടപടിയെടുക്കുമെന്നും സുപ്രീംകോടതി ഓര്‍മിപ്പിച്ചു. മെഡിക്കല്‍ ഓക്‌സിജന്‍ വിതരണവുമായി ബന്ധപ്പെട്ട് കര്‍ണാടക ഹൈകോടതി വിധി റദ്ദാക്കണമെന്ന കേന്ദ്രസര്‍ക്കാറിന്റെ ആവശ്യവും സുപ്രീംകോടതി നിരാകരിച്ചു.

 

 

Top