ട്വിറ്റര്‍ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാൻ കേന്ദ്ര സര്‍ക്കാർ നോട്ടീസ് നല്‍കണം

പയോക്താക്കള്‍ക്കും ട്വിറ്ററിനും നോട്ടീസ് നല്‍കാതെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാന്‍ സര്‍ക്കാരിന് കഴിയില്ലെന്ന് ട്വിറ്റര്‍ കോടതിയെ അറിയിച്ചു.

2021ല്‍ 39 അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാന്‍ ഇലക്‌ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവിനെതിരെ ട്വിറ്റര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

നിരുപദ്രവകരമായ സന്ദേശങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്നും ട്വിറ്ററിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അരവിന്ദ് ദാതാര്‍ കോടതിയെ അറിയിച്ചു. ട്വീറ്റുകള്‍ തടയാന്‍ സര്‍ക്കാര്‍ ഉത്തരവുകള്‍ പുറപ്പെടുവിക്കുമ്ബോള്‍ അവ എങ്ങനെയാണ് ഉപദ്രവകാരമാകുന്നതെന്ന് വ്യക്തമാക്കണമെന്നും അഭിഭാഷകന്‍ പറഞ്ഞു.

അക്കൗണ്ട് ബ്ലോക്ക് ചെയ്യാനുള്ള നീക്കത്തിന് പിന്നിലെ കാരണങ്ങള്‍ സംബന്ധിച്ച്‌ അക്കൗണ്ട് ഉടമകള്‍ക്കും ട്വിറ്ററിനും നോട്ടീസ് അയയ്ക്കണം.

Top