റഫാല്‍: കൂടുതല്‍ സമയം തേടി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: റഫാലില്‍ വീണ്ടും കൂടുതല്‍ സമയം തേടി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. റഫാല്‍ പുനഃപരിശോധനാ ഹര്‍ജികളില്‍ മറുപടി നല്‍കുന്നതിന് വേണ്ടിയാണ് കൂടുതല്‍ സമയം ആവശ്യപ്പെട്ടിരിക്കുന്നത്. ഹര്‍ജികള്‍ സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കാനിരിക്കെയാണ് വീണ്ടും സമയം ആവശ്യപ്പെട്ടിരിക്കുന്നത്.

വിഷയത്തില്‍ പുതിയ സത്യവാങ്മൂലം തയ്യാറാക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്നും അതിനാല്‍ ചൊവ്വാഴ്ച ആരംഭിക്കാനിരിക്കുന്ന വാദം മാറ്റിവെക്കണമെന്നുമാണ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത കോടതിയോട് ആവശ്യപ്പെട്ടത്. കൂടുതല്‍ സമയം ആവശ്യപ്പെടുന്നതിന്റെ കാരണങ്ങള്‍ വ്യക്തമാക്കിക്കൊണ്ട് കത്ത് സമര്‍പ്പിക്കാന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗൊയി അധ്യക്ഷനായ ബെഞ്ച് സോളിസിറ്റര്‍ ജനറലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Top