രാമനവമി സംഘർഷം: പശ്ചിമ ബംഗാൾ സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്രം

ദില്ലി: രാമനവമി ആഘോഷത്തിനിടെ രണ്ടു വിഭാഗങ്ങൾക്കിടെ നടന്ന സംഘർഷത്തിൽ പശ്ചിമ ബംഗാൾ സർക്കാരിനോട് കേന്ദ്രം റിപ്പോർട്ട് തേടി. ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും റിപ്പോർട്ട് നല്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചു. പശ്ചിമ ബംഗാൾ ഗവർണ്ണർ സിവി ആനന്ദ ബോസ് സംഘർഷം നടന്ന സ്ഥലങ്ങൾ സന്ദർശിച്ചു. കേസിൽ ഒരാൾ അറസ്റ്റിലായി. ബീഹാറിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഘോഷയാത്രക്കിടെ ഇയാൾ തോക്കുമായി നിൽക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ഹൂഗ്ലി ജില്ലയിലെ റിഷ്രയിൽ ഇന്നലെ അർധരാത്രി വീണ്ടും കല്ലേറ് നടന്നു. റിഷ്ര റയിൽവേ സ്റ്റേഷന് സമീപമാണ് കല്ലേറുണ്ടായത്. പൊലീസിനെയും ദ്രുതകർമസേനാംഗങ്ങളെയും മേഖലയിൽ കൂടുതലായി വിന്യസിച്ചിട്ടുണ്ട്. ആക്രമികൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് സിവി ആനന്ദ ബോസ് വ്യക്തമാക്കി. എന്നാൽ അതേ സമയം, മമത ബാനർജി സർക്കാരിനെ വിമർശിച്ച് ബിജെപി രംഗത്തെത്തി. മമത സർക്കാർ അവധി ആഘോഷിക്കുകയാണോയെന്ന് ബിജെപി നേതാവ് സുവേന്ദു അധികാരി വിമർശിച്ചു.

Top