മുത്തലാഖിനെതിരായി കേന്ദ്രസര്‍ക്കാര്‍ നിയമം നടപ്പാക്കാന്‍ ഒരുങ്ങുന്നു

ന്യൂഡല്‍ഹി: മുത്തലാഖിനെതിരായി കേന്ദ്രസര്‍ക്കാര്‍ നിയമം നടപ്പാക്കാന്‍ ഒരുങ്ങുന്നു.

മുത്തലാഖ് നിരോധിക്കുന്ന ബില്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിലാണ് അവതരിപ്പിക്കുന്നത്.

ഭര്‍ത്താവ് ഉപേക്ഷിക്കുന്ന മുസ്ലീം സ്ത്രീകളുടെ സംരക്ഷണം ഉറപ്പു വരുത്തുമെന്നും കേന്ദ്രമന്ത്രി അറിയിച്ചിരുന്നു.

മുത്തലാഖ് നിരോധനത്തിന് നിയമ നിര്‍മ്മാണം നടത്താന്‍ മന്ത്രിതല സമിതി കരട് തയ്യാറാക്കുന്നുണ്ടെന്നും സൂചനയുണ്ട്.

മൂന്ന് തലാഖും ഒരുമിച്ചു ചൊല്ലി ബന്ധം വേര്‍പ്പെടുത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് നേരത്തെ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.

മുത്തലാഖ് ഭരണഘടനാ വിരുദ്ധമെന്ന് ഉത്തരവിറക്കിയ ചീഫ് ജസ്റ്റിസ് കെഹാര്‍ ആറു മാസത്തിനകം നിയമ നിര്‍മ്മാണം നടത്തണമെന്ന് നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും സര്‍ക്കാരിന് മുന്നില്‍ കടമ്പകളേറെയാണ്.

മുത്തലാഖ് നിരോധനത്തിനായി നിയമ നിര്‍മാണം നടത്തണമെങ്കില്‍ അത് കരടായി പാര്‍ലമെന്റില്‍ അവതരിപ്പിക്കേണ്ടതുണ്ട്.

ബില്‍ പരാജയപ്പെട്ടാല്‍ അത് സര്‍ക്കാരിന് വലിയ തിരിച്ചടിയുണ്ടാക്കും, മറിച്ച് ബില്‍ പാസായാല്‍ കൂടുതല്‍ പഠനങ്ങള്‍ നടത്താന്‍ പ്രത്യേക സമിതിയെ നിയമിച്ച് വിവിധ സംസ്ഥാനങ്ങളുടെ പിന്തുണയും തേടേണ്ടതുണ്ട്.

Top