ഏക സിവില്‍ കോഡ് പരിഗണനയിലുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഏക സിവില്‍ കോഡ് പരിഗണനയിലുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. ഏകസിവില്‍ കോഡ് നടപ്പാക്കുന്നതില്‍ തീരുമാനം കൈകൊള്ളാന്‍ സാധ്യതാ പഠനം നടക്കുന്നുവെന്ന് നിയമമന്ത്രി കിരണ്‍ റിജിജു രാജ്യസഭയില്‍ രേഖമൂലം വ്യക്തമാക്കി.

ഇന്ത്യന്‍ ഭരണ ഘടനയുടെ ആര്‍ട്ടികള്‍ 44 പ്രകാരം പൊതുനിയമം നടപ്പില്‍ വരുത്തുന്നതിനെ കുറിച്ച് പറയുന്നുണ്ട്. എന്നാല്‍ ഏകസിവില്‍ കോഡ് എന്ന് മുതല്‍ നടപ്പില്‍ വരും എന്നതില്‍ കൃത്യമായി ഒരു സമയ ക്രമം ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും കേന്ദ്ര നിയമ മന്ത്രി വ്യക്തമാക്കി.

Top