ജലക്ഷാമം പരിഹരിക്കാന്‍ പാക്കിസ്ഥാനിലേക്ക് ഒഴുകുന്ന നദികള്‍ ; പദ്ധതിയെ കുറിച്ച് നിതിന്‍ ഗഡ്കരി

NITHIN-GADGARI

ബെംഗളൂരു: പാക്കിസ്ഥാനിലേക്ക് ഒഴുകുന്ന നദികളെ ഉപയോഗപ്പെടുത്തി പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലെ ജലക്ഷാമം പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിട്ടതായി കേന്ദ്ര ജലവിഭവമന്ത്രി നിതിന്‍ ഗഡ്കരി. കനാലുകള്‍ക്ക് പകരമായി പൈപ്പ് ലൈനുകള്‍ വഴി കര്‍ഷകര്‍ക്ക് ജലം എത്തിക്കുവാനുള്ള പദ്ധതിയും കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു.

പൈപ്പ് ലൈനുകള്‍ വഴി കര്‍ഷകര്‍ക്ക് ജലം എത്തിക്കുന്നതിലൂടെ ഭൂമി ഏറ്റെടുക്കുന്നതിനുള്ള വന്‍തുക അടക്കമുള്ളവ ലാഭിക്കാന്‍ കഴിയുമെന്നും, 6000 കോടിയുടെ നേട്ടം ഇത്തരത്തില്‍ ഉണ്ടാകുമെന്നുമാണ് വിലയിരുത്തല്‍. ഗോദാവരിയിലെ 3000 ടി.എം.സി ജലം കടലിലേക്ക് ഒഴുകുകയാണെന്നും മന്ത്രി വ്യക്തമാക്കി.

ഗോദാവരിയുടെ ഉപനദിയായ ഇന്ദ്രാവതി നദിയിലെ നീരൊഴുക്ക് ക്രമീകരിക്കാന്‍ സര്‍ക്കാര്‍ 60,000 കോടി ചിലവഴിച്ച് അണക്കെട്ട് നിര്‍മ്മിക്കാനുള്ള പദ്ധതി പൂര്‍ത്തിയാകുന്നതോടെ വെള്ളം പൈപ്പ്‌ലൈന്‍ വഴി തമിഴ്‌നാട് വരെ എത്തിക്കാന്‍ സാധിക്കും.

Top