കനത്ത മഴ; കേരളത്തിന് എല്ലാവിധ സഹായവും നല്‍കുമെന്ന് രാജ്‌നാഥ് സിംഗ്

rajnath-singh

ന്യൂഡല്‍ഹി: കനത്ത മഴയില്‍ നാശം വിതച്ച കേരളത്തിന് എല്ലാവിധ സഹായവും നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്.

മഴക്കെടുതിയെ തുടര്‍ന്ന് കൂടുതല്‍ സഹായം നല്‍കണമെന്ന് കേന്ദ്രത്തോട് കേരളത്തിലെ എംപിമാര്‍ ആവശ്യപ്പെട്ടിരുന്നു. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹം സഹായം ഉറപ്പു നല്‍കിയത്. മുഖ്യമന്ത്രിയുമായി ടെലിഫോണില്‍ സംസാരിക്കാന്‍ താന്‍ ശ്രമിച്ചിരുന്നുവെന്നും അദ്ദേഹത്തെ ലഭിച്ചില്ലെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.

അതേസമയം, ഇടുക്കിയില്‍ ചെറുതോണി അണക്കെട്ടിന്റെ അഞ്ചാമത്തെ ഷട്ടറും തുറന്നു. ജലനിരപ്പ് 2401.60 അടിയായ സാഹചര്യത്തിലാണ് അഞ്ചാമത്തെ ഷട്ടറും തുറന്നത്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ ശക്തമായതിനാല്‍ അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. ഇതേതുടര്‍ന്ന് നാല് ഷട്ടറുകള്‍ ഒരു മീറ്റര്‍ വീതം നേരത്തെ ഉയര്‍ത്തിയിരുന്നു.

അണക്കെട്ടിലേക്കുള്ള നീഴൊഴുക്കു തുടരുന്ന സാഹചര്യത്തില്‍ കെഎസ്ഇബി ഇന്നലെത്തന്നെ അതീവ ജാഗ്രതാ നിര്‍ദേശം (റെഡ് അലര്‍ട്ട്) പുറപ്പടുവിച്ചിരുന്നു. അര്‍ധരാത്രിക്ക് 2400.38 അടിയായിരുന്നു ഡാമിലെ ജലനിരപ്പ്. രാവിലെ അത് 2401നു മുകളില്‍ എത്തുകയായിരുന്നു.Related posts

Back to top