വാഹന വ്യവസായ മേഖലയ്ക്ക് പ്രോത്സാഹനവുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: വാഹന വ്യവസായ മേഖലയ്ക്കുള്ള ഉല്‍പാദന ബന്ധിത ആനുകൂല്യ പദ്ധതി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ചെയ്തു. രാജ്യത്ത് ആധുനിക ഓട്ടോമോട്ടീവ് സാങ്കേതിക ഉല്‍പന്നങ്ങളുടെ നിര്‍മാണം പ്രോത്സാഹിപ്പിക്കാന്‍ 26058 കോടി രൂപയാണ് നീക്കിവയ്ക്കുന്നത്. ഇതുവഴി 42,500 കോടി രൂപയുടെ നിക്ഷേപം ഈ മേഖലയിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

7.5 ലക്ഷം തൊഴിലവസരങ്ങളുമുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു. നിലവിലുള്ള കമ്പനികള്‍ക്കും പുതിയ കമ്പനികള്‍ക്കും മാനദണ്ഡങ്ങള്‍ക്കനുസരിച്ച് 5 വര്‍ഷത്തേക്ക് ആനുകൂല്യങ്ങള്‍ ലഭിക്കും.
ബാറ്ററി ഇലക്ട്രിക് വാഹനങ്ങള്‍, ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ വാഹനങ്ങള്‍, ഇരുചക്ര-മുച്ചക്ര വാഹനങ്ങള്‍ എന്നിവയ്ക്ക് വ്യത്യസ്ത പദ്ധതികളാണ് നടപ്പാക്കുക.

2019-20 സാമ്പത്തിക വര്‍ഷം അടിസ്ഥാന വര്‍ഷമായി കണക്കാക്കിയാണ് ആനുകൂല്യങ്ങള്‍ നല്‍കുകയെന്ന് വിജ്ഞാപനത്തില്‍ പറഞ്ഞു. നിലവില്‍ പ്രഖ്യാപിച്ച അഡ്വാന്‍സ്ഡ് കെമിസ്ട്രി സെല്‍, ഇലക്ട്രിക് വാഹന പദ്ധതി(ഫെയിം) ഉല്‍പാദന ബന്ധിത പദ്ധതികള്‍ തുടരുന്നുമുണ്ട് . യഥാക്രമം 18,100 കോടി രൂപയുടേതും 10,000 കോടി രൂപയുടേതുമായ ആനുകൂല്യങ്ങളാണ് ഇതുവഴി നല്‍കുന്നത്.

 

Top