രാജ്യം സാമ്പത്തിക ഞെരുക്കത്തില്‍. . .സര്‍ക്കാരിന്റെ മൗനം അപകടകരം: പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: രാജ്യത്ത് സാമ്പത്തിക ഞെരുക്കമുണ്ടായതില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഇപ്പോള്‍ മോദി ഗവണ്‍മെന്റിന്റെ മൗനം അപകടകരമാണെന്നും പ്രിയങ്ക പറഞ്ഞു.

രാജ്യം സാമ്പത്തിക ഞെരുക്കം നേരിടുകയാണ്. നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതായി വാര്‍ത്തകളുണ്ട്. സര്‍ക്കാരിന്റെ മൗനം വളരെ അപകടകരമാണ്. കമ്പനികളുടെ പ്രവര്‍ത്തനം താറുമാറായിരിക്കുകയാണ്. തൊഴിലാളികളെ ജോലിയില്‍ നിന്ന് പിരിച്ചുവിടുന്നുണ്ട്. എന്നാല്‍, ബിജെപി സര്‍ക്കാര്‍ മൗനമായിരിക്കുന്നു, പ്രിയങ്ക കുറ്റപ്പെടുത്തി.

Top