സമൂഹ മാധ്യമങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്താനുള്ള പദ്ധതിയുമായി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: സമൂഹ മാധ്യമങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്താൻ കേന്ദ്ര സർക്കാർ ചില സംവിധാനങ്ങൾ  കൊണ്ടുവരുന്നു. എന്നാൽ അക്കൗണ്ട് സസ്പെൻഡ് ചെയ്തതുൾപ്പെടെയുള്ള നിലവിലെ കേസുകൾ അതിന്റെ പരിധിയിൽപെടില്ലെന്നും കേന്ദ്ര സർക്കാർ ഡൽഹി ഹൈക്കോടതിയിൽ അറിയിച്ചു.

ട്വിറ്റർ ഉൾപ്പെടെയുള്ള സമൂഹ മാധ്യമങ്ങളിലെ അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്തതിനെതിരായ ഒരു കൂട്ടം ഹർജി ജസ്റ്റിസ് യശ്വന്ത് വർമ്മ പരിഗണിക്കുന്നതിനിടെയായിരുന്നു കേന്ദ്ര സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. അഭിഭാഷകനായ കിർതിമാൻ സിങ് ആയിരുന്നു കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായത്.

“കോടതിയുടെ ഉത്തരവ് പ്രകാരം ഞങ്ങൾ പരിശോധിച്ചു. ഭേദഗതി കൊണ്ടുവരും, എന്നാൽ അത് എപ്പോഴാണെന്ന് പറയാൻ ഇപ്പോൾ സാധിക്കില്ല. ഇത് വരാനിരിക്കുന്ന കാര്യങ്ങളിലുള്ള മാറ്റമായിരിക്കും. നിലവിലുള്ള കേസുകളെ ഇത് ബാധിക്കില്ല, നിലവിലുള്ള കേസുകൾ ഇപ്പോഴുള്ള നിയമത്തിന്റെ പരിധിയിൽ വരും” കേന്ദ്ര സർക്കാർ അഭിഭാഷകൻ പറഞ്ഞു.

Top