കേരളത്തെ സഹായിക്കാന്‍ മടിച്ചു; മോദി നടത്തിയ ആരോപണങ്ങള്‍ക്കെതിരെ പിണറായി രംഗത്ത്

modi-pinarayi

തിരുവനന്തപുരം: കേരളം സന്ദര്‍ശിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ആരോപണങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്.

പ്രളയത്തില്‍ ദുരിതത്തിലായ കേരളത്തെ സഹായിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മടിച്ചെന്നും യുഎഇ ഭരണാധികാരി പ്രധാനമന്ത്രിയെ വിളിച്ച് സഹായം വാഗ്ദാനം ചെയ്തത് നിരസിച്ചെന്നും ആയിരക്കണക്കിന് കോടി രൂപ ഇതിലൂടെ നഷ്ടപ്പെട്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശബരിമല വിഷയം സംബന്ധിച്ച് എല്‍ഡിഎഫ് സര്‍ക്കാരിനെ കടന്നാക്രമിച്ച മോദിയുടെ നിലപാടിനെതിരെയും മുഖ്യമന്ത്രി സംസാരിച്ചു. ശബരിമല യുവതിപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന് എല്ലാവരും ബാധ്യസ്ഥരാണെന്നും ഒരു സര്‍ക്കാരിനും എതിര്‍ത്ത് നില്‍ക്കാന്‍ സാധിക്കില്ലെന്നും. ബിജെപിയും കോണ്‍ഗ്രസും ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Top