മന്ത്രിതല സമിതിയുടെ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ സുദര്‍ശന്‍ ടിവിക്ക് അവസരം നല്‍കണം

സുദര്‍ശന്‍ ടിവിയുടെ യുപിഎസ്സി ജിഹാദ് പരിപാടിയില്‍ മന്ത്രിതല സമിതി മാറ്റങ്ങള്‍ നിര്‍ദേശിച്ചുവെന്ന് കേന്ദ്രസര്‍ക്കാര്‍. സുപ്രിംകോടതിയിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. സമിതിയുടെ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ സുദര്‍ശന്‍ ടിവിക്ക് അവസരം നല്‍കണമെന്നും വാര്‍ത്താവിതരണ മന്ത്രാലയത്തിന് ചാനലിന്റെ ഭാഗം കേള്‍ക്കണമെന്നും കേന്ദ്രം അറിയിച്ചു.

കൂടാതെ സുദര്‍ശന്‍ ടി.വിക്കെതിരെയുള്ള ഹര്‍ജികള്‍ ഈമാസം 26ന് പരിഗണിക്കാനായി മാറ്റിവെച്ചു. ഒരു പ്രത്യേക സമുദായം ബ്യൂറോക്രസിയിലേക്ക് നുഴഞ്ഞുക്കയറുന്നുവെന്ന മട്ടിലാണ് സുദര്‍ശന്‍ ടിവിയുടെ പരിപാടിയെന്നും, പ്രകോപനമുണ്ടാക്കുന്ന രീതിയിലാണ് അവതരണമെന്നും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു

Top