ശബരിമലയിലെത്തുന്ന യുവതികള്‍ക്ക് കനത്ത സുരക്ഷ നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം

ന്യൂഡല്‍ഹി: ശബരിമല സ്ത്രീ പ്രവേശനത്തെ തുടര്‍ന്ന് പ്രതിഷേധങ്ങള്‍ക്കിടെ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടു.ശബരിമലയിലെത്തുന്ന യുവതികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ കനത്ത സുരക്ഷയൊരുക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം.സുപ്രീം കോടതി വിധിയെ തുടര്‍ന്ന് സംസ്ഥാനത്തുണ്ടായ പ്രശ്‌നങ്ങള്‍ക്കിടയില്‍ ക്രമസമാധാനം ഉറപ്പുവരുത്തണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കിയതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

സന്നിധാനത്ത് സുരക്ഷ ഉറപ്പാക്കേണ്ടത് സംസ്ഥാനത്തിന്റെ ഉത്തരവാദിത്വമാണ് 10 നും 50 നും ഇടയിലുള്ള യുവതികള്‍ ശബരിമലയിലെത്തിയാല്‍ അവര്‍ക്ക് പൂര്‍ണ സുരക്ഷ ഒരുക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്.ലംഘിച്ചാല്‍ അത് കോടതി അലക്ഷ്യമാവും അതിനാല്‍ ഒക്ടോബര്‍ 15 ന് തന്നെ സംസ്ഥാനത്തിന് നിര്‍ദേശം നല്‍കിയതെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

Top