എട്ട് മന്ത്രിസഭാ സമിതികള്‍ പുനഃസംഘടിപ്പിച്ചു; എല്ലാത്തിലും സ്ഥാനം പിടിച്ച് അമിത് ഷാ

narendra modi and amith sha

ന്യൂഡല്‍ഹി: എട്ട് മന്ത്രിസഭാ സമിതികള്‍ കേന്ദ്രസര്‍ക്കാര്‍ പുനഃസംഘടിപ്പിച്ചു. ആറ് സമിതികളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എല്ലാ സമിതികളിലും സ്ഥാനം പിടിച്ചു.

സുരക്ഷ, സാമ്പത്തികം, രാഷ്ട്രീയകാര്യം, നിക്ഷേപം-വളര്‍ച്ച തുടങ്ങി എട്ട് മന്ത്രിസഭാ സമിതികളാണ് പുനഃസംഘടിപ്പിച്ചിരിക്കുന്നത്. പ്രധാനമന്ത്രി അധ്യക്ഷനായ സുരക്ഷാ സമിതിയില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ആഭ്യന്തര മന്ത്രി അമിത് ഷാ, വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ തുടങ്ങിയവര്‍ അംഗങ്ങളായിരിക്കും.

സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവല്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കും. സഹമന്ത്രി വി മുരളീധരന്‍ പാര്‍ലമെന്ററികാര്യ സമിതിയില്‍ പ്രത്യേക ക്ഷണിതാവാണ്. രാഷ്ട്രീയകാര്യ സമിതിയില്‍ ഘടകകക്ഷികളില്‍ നിന്നുള്ള മന്ത്രിമാരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Top