ജമ്മു കാഷ്മീരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ശിപാര്‍ശ ചെയ്‌തേക്കും

ന്യൂഡല്‍ഹി: ഗവര്‍ണര്‍ ഭരണത്തിന്റെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തില്‍ ജമ്മു കാഷ്മീരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ശിപാര്‍ശ ചെയ്‌തേക്കും. ഡിസംബര്‍ 19-ന് ആണ് നിലവിലെ ഗവര്‍ണര്‍ ഭരണത്തിന്റെ കാലാവധി അവസാനിക്കുന്നത്.

ജമ്മു കാഷ്മീര്‍ ഭരണഘടനയുടെ അടിസ്ഥാനത്തില്‍ ഗവര്‍ണര്‍ ഭരണം ദീര്‍ഘിപ്പിക്കാന്‍ വകുപ്പില്ല. ഇതോടെ ഉടനൊന്നും ജമ്മു കാഷ്മീരില്‍ നിയഭസഭാ തെരഞ്ഞെടുപ്പ് നടക്കില്ലെന്ന് ഉറപ്പായി.

മെഹബൂബ മുഫ്തി സര്‍ക്കാരിനുള്ള പിന്തുണ ബിജെപി പിന്‍വലിച്ചതോടെ ജൂണ്‍ 19 മുതല്‍ ജമ്മു കാഷ്മീര്‍ ഗവര്‍ണര്‍ ഭരണത്തിലാണ്. ജമ്മു കാഷ്മീരില്‍ അടുത്ത കാലത്തൊന്നും കൂട്ടുകക്ഷി സര്‍ക്കാരിനുള്ള സാധ്യതയില്ലെന്നും തെരഞ്ഞെടുപ്പാണ് ഏക മാര്‍ഗമെന്നും അടുത്തിടെ ഗവര്‍ണര്‍ സത്യപാല്‍ മാലിക് വ്യക്തമാക്കിയിരുന്നു.

Top