സ്വകാര്യ മേഖലയോട് കേന്ദ്രത്തിന് അഭിനിവേശമാണെന്ന് കോടിയേരി ബാലകൃഷ്ണന്‍

kodiyeri balakrishnan

കൊല്ലം: കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരളത്തിലെ പൊതുമേഖല സ്ഥാപനങ്ങള്‍ കേന്ദ്രം വില്‍പ്പനയ്ക്ക് വെച്ചിരിക്കുകയാണെന്നും സ്വകാര്യ മേഖലയോട് കേന്ദ്രത്തിന് അഭിനിവേശമാണെന്നും കോടിയേരി പറഞ്ഞു.

വൈദ്യുതി ജല വിതരണ മേഖലയില്‍ വിദേശ കുത്തകകളെ കൊണ്ട് വരാനാണ് നീക്കമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

Top