ജമ്മു കശ്മീ​രി​ലെ കേ​ന്ദ്ര നീ​ക്കം ജ​ന​ങ്ങ​ള്‍​ക്ക് ഗു​ണം ചെ​യ്യു​മെ​ന്ന് രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ്

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലും ലഡാക്കിലും കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ വരുത്തിയ മാറ്റങ്ങള്‍ അവിടുത്തെ ജനങ്ങള്‍ക്ക് വളരെയധികം ഗുണം ചെയ്യുമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലുമുള്ള പൗരന്‍മാര്‍ക്ക് ലഭിക്കുന്ന അതേ അവകാശങ്ങളും സൗകര്യങ്ങളും ഇതോടെ കശ്മീര്‍ ജനതയ്ക്കും ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യം 73-ാം സ്വാതന്ത്യ ദിനം ആഘോഷിക്കുന്ന വേളയില്‍ രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഷ്ട്രപിതാവിന്റെ വീക്ഷണം രാജ്യത്തിന്റെ വളര്‍ച്ചയെ സ്വാധീനിച്ചുവെന്നും അദ്ദേഹം പറഞ്ഞു. മുത്തലാഖ് നിരോധനത്തോടെ രാജ്യത്തെ മുസ്ലീം സ്ത്രീകള്‍ക്ക് നീതി ലഭിച്ചെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.

ചര്‍ച്ചയിലൂടേയും വിവിധ പാര്‍ട്ടികളുടെ സഹകരണത്തോടേയും നിരവധി ബില്ലുകളാണ് ഇത്തവണ പാര്‍ലമെന്റ് പാസാക്കിയത്. വരാനിരിക്കുന്ന അഞ്ച് വര്‍ഷത്തെ കുറിച്ച് തനിക്ക് നല്ല പ്രതീക്ഷകളാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

വേഗത്തലുള്ള വികസനവും സുതാര്യമായ ഭരണകൂടവും എല്ലാ ഇന്ത്യക്കാരും ഒരു പോലെ സ്വപ്‌നം കാണുന്നു. ജനങ്ങളുടെ കല്പനകള്‍ കേള്‍ക്കുന്നതിലൂടെ അവരുടെ അഭിലാഷങ്ങള്‍ വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. പൊതു തിരഞ്ഞെടുപ്പില്‍ പങ്കാളികളായ വോട്ടര്‍മാരേയും അദ്ദേഹം അഭിനന്ദിച്ചു.

Top