നികുതി വെട്ടിക്കുന്നവരെ സാമൂഹ്യമാധ്യമങ്ങളിലുടെ നിരീക്ഷിക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ

ന്യൂഡല്‍ഹി : നികുതി വെട്ടിക്കുന്നവരെ കണ്ടെത്താനുള്ള പുതിയ പദ്ധതിയുടെ ഭാഗമായി സാമൂഹ്യമാധ്യമങ്ങൾ ഉപയോഗപ്പെടുത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചു.

പദ്ധതിയുടെ ഭാഗമായി ഇനി ബാങ്ക് അക്കൗണ്ടുകള്‍ മാത്രമല്ല, നികുതി റിട്ടണുകള്‍ സമര്‍പ്പിക്കുന്നവരുടെ സമൂഹമാധ്യമങ്ങളും പരിശോധിക്കും. ഫെയ്‌സ് ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയവയായിരിക്കും ഇത്തരത്തില്‍ നീരീക്ഷിക്കുക.

ഓഗസ്റ്റ് മുതലായിരിക്കും നികുതി ദായകരുടെ വിവരങ്ങൾ സാമൂഹ്യമാധ്യമ അക്കൗണ്ടുകളില്‍നിന്നും വിവരം ശേഖരിക്കുക.

വെളിപ്പെടുത്തിയ വരുമാനവും ചെലവും തമ്മില്‍ പൊരുത്തപ്പെടുന്നുണ്ടോയെന്ന് അറിയാനായിട്ടാണ് പുതിയ മാര്‍ഗം സ്വീകരിക്കുന്നത്.

ഏഴുവര്‍ഷം കൊണ്ടു പത്തു ബില്യണ്‍ രൂപയിലാണ് പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്. ബയോ മെട്രിക്ക് പരിപാടികള്‍ക്കൊപ്പമായിരിക്കും പുതിയ പദ്ധതിയും കൊണ്ടുപോകുക.

യഥാർത്ഥ നികുതി അടക്കാതെ സർക്കാരിനെ കബിളിപ്പിക്കുന്ന എല്ലാവരെയും പുതിയ പദ്ധതിയിലൂടെ കണ്ടെത്താൻ സാധിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.

Top