കേന്ദ്ര സര്‍ക്കാരിന്റെ വന്യജീവി സംരക്ഷണം ജീവികള്‍ക്ക് ദയാവധം നല്‍കിയൊ ?

ന്യൂഡല്‍ഹി: വന്യജീവി സംരക്ഷണത്തിനായുള്ള സര്‍ക്കാരിന്റെ പുതിയ നയത്തിന്റെ ഭാഗമായി ദയാവധം അനുവദിക്കുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നു.

നീല്‍ഗയ് പോലുള്ള ചില പ്രത്യേക വന്യജീവികളുടെ എണ്ണത്തിലുള്ള വര്‍ദ്ധനവ് അവയുടെ പരമ്പരാഗത ആവാസ വ്യവസ്ഥകളും കുടിയേറ്റ പാതകളും നാശത്തിലാക്കുമെന്ന്‌ ദേശീയ വന്യജീവി പ്രവര്‍ത്തന പദ്ധതി പറയുന്നു.

മൃഗങ്ങളുടെ എണ്ണം വര്‍ധിക്കുന്നത് പരിസ്ഥിതി മാറ്റങ്ങള്‍ക്ക് പുറമേ മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള കലഹങ്ങള്‍ക്ക് കാരണമായേക്കാമെന്നും കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്ന പ്രവണത വര്‍ധിക്കുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

വന്യജീവി സംരക്ഷണത്തിനായി ഈ വര്‍ഷം മുതല്‍ 2031 വരെ പദ്ധതികള്‍ ദേശീയ വന്യജീവി പ്രവര്‍ത്തന നയം ആസൂത്രണം വിഭാവനം ചെയ്യുന്നുണ്ട്. വന്യജീവികളുടെ എണ്ണം ശാസ്ത്രീയമായി നിയന്ത്രിക്കാമെന്നും അതിനായി ദയാവദം അനുവദിക്കാമെന്നുമാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

നിലവില്‍ അമേരിക്ക, ബ്രിട്ടണ്‍, ഓസ്‌ട്രേലിയ, ആഫിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ മൃഗങ്ങളുടെ എണ്ണം നിയന്ത്രിക്കാനായി ദയാവധം നടപ്പിലാക്കാറുണ്ട്.

Top