central government intervention in mullapperiyar issue;Oommen Chandy

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ തര്‍ക്കത്തില്‍ കേന്ദ്രം ഇടപെടണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പുതിയ ഡാം വേണെമന്നതാണ് കേരളത്തിന്റെ ആവശ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, മുഖ്യമന്ത്രിയും ജലവിഭവ മന്ത്രിയും മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഇടപെടുന്നില്ലെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ പ്രതികരിച്ചു.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയായി കുറയ്ക്കണമെന്ന കേരളത്തിന്റെ ആവശ്യം സുപ്രിംകോടതി നിയോഗിച്ച മേല്‍നോട്ടസമിതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ജലനിരപ്പ് 142 അടിയാക്കാന്‍ സമിതി തീരുമാനിക്കുകയും ചെയ്തിരുന്നു.

ജലനിരപ്പുയര്‍ന്നതോടെ അണക്കെട്ടില്‍ ആശങ്കാജനകമായ നിലയില്‍ ചോര്‍ച്ച കൂടിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍, സ്പില്‍വേ ഷട്ടര്‍ തുറന്ന് ജലനിരപ്പ് 135 അടിയായി നിലനിര്‍ത്തണമെന്ന് കേരളത്തിന്റെ പ്രതിനിധി വി.ജെ.കുര്യന്‍ മേല്‍നോട്ടസമിതി യോഗത്തില്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. എന്നാല്‍ അണക്കെട്ട് സുരക്ഷിതമാണെന്ന നിലപാടിലായിരുന്നു സമിതി ചെയര്‍മാന്‍ എല്‍.എ.വി.നാഥനും തമിഴ്‌നാട് പ്രതിനിധി പളനിയപ്പനും.

Top