ന്യൂ ഡൽഹി :ഇന്ത്യയിൽ പാചക വാതക വില കൂട്ടി. അന്‍പതു രൂപയാണ് ഗാര്‍ഹിക സിലിണ്ടറിന് വര്‍ധിപ്പിച്ചത്. ഇതോടെ ഇനി ഗാര്‍ഹിക സിലിണ്ടറിന്റെ വില 651 രൂപയായിരിക്കും. വാണിജ്യ സിലിണ്ടറിന് 55 രൂപ വര്‍ധിപ്പിച്ച് 1293 രൂപയായി.
അഞ്ചു മാസത്തിനു ശേഷമാണ് പാചക വാതക വില വര്‍ധിപ്പിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലുണ്ടായിരിക്കുന്ന വില വര്‍ധനവിന്റെ ഭാഗമായാണ് പാചക വാതകത്തിന്റെ വില വര്‍ധിപ്പിക്കുന്നതെന്നാണ് വിവരം.