33 ശതമാനം പിഴ ; ജനങ്ങളുടെ കൈവശമുള്ള സ്വര്‍ണത്തിലും കണ്ണുവച്ച് കേന്ദ്രം

ന്യൂഡല്‍ഹി : രസീതില്ലാത്ത സ്വര്‍ണത്തെ കള്ളപ്പണമായി കണ്ട് 33 ശതമാനം പിഴയീടാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍.

രേഖയില്ലാത്ത 75 ലക്ഷം കോടിയോളം രൂപയുടെ സ്വര്‍ണം ജനങ്ങളുടെ കൈവശമുണ്ടെന്നാണ് നിഗമനം. ഈ സ്വര്‍ണം നിയമപരമാക്കാന്‍ അവസരം എന്ന പേരിലാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്.

പുതിയ പദ്ധതി പ്രകാരം കൈവശമുള്ള സ്വര്‍ണത്തിന്റെ കണക്ക് വെളിപ്പെടുത്തുന്നത് നിര്‍ബന്ധമാക്കും. നിശ്ചിത അളവിലുള്ള സ്വര്‍ണത്തിന് ഇളവ് നല്‍കും. അധികമുള്ളത് പിഴയടച്ച് നിയമപരമാക്കാന്‍ അവസരം നല്‍കും.

30 ശതമാനം നികുതിയും മൂന്ന് ശതമാനം സെസും ഈടാക്കും. സമയപരിധിക്കുശേഷം രേഖയില്ലാതെ സ്വര്‍ണം കണ്ടെത്തിയാല്‍ കനത്ത പിഴയും ചുമത്തും.

അതേസമയം പാരമ്പര്യമായി കൈമാറിയ സ്വര്‍ണാഭരണങ്ങള്‍ സൂക്ഷിക്കുന്നവര്‍ക്ക് രേഖ ഹാജരാക്കാനാകില്ല. വീടുകളില്‍ പരിശോധന നടത്താന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അടക്കമുള്ള ഏജന്‍സികള്‍ക്ക് ഇതുമൂലം അവസരമുണ്ടാകും.

Top