മധ്യവര്‍ഗത്തിന് പ്രത്യേക ആരോഗ്യ പരിരക്ഷ; പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: മധ്യവര്‍ഗത്തിന് പ്രത്യേക ആരോഗ്യ പരിരക്ഷാ പദ്ധതി പ്രഖ്യാപിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് നിതി ആയോഗ് സമര്‍പ്പിച്ചുവെന്ന് സീ ബിസിനസ് റിപ്പോര്‍ട്ട് ചെയ്തു.

”ഹെല്‍ത്ത് സിസ്റ്റം ഫോര്‍ ന്യൂ ഇന്ത്യാ” എന്ന പേരിലാണ് നിതി ആയോഗ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. ഇപ്പോള്‍, ഇടത്തരം വരുമാനക്കാരെ ലക്ഷ്യമാക്കി കൊണ്ടുള്ള ആരോഗ്യ പരിരക്ഷാ പദ്ധതികളൊന്നും രാജ്യത്ത് നിലവിലില്ലാത്ത സാഹചര്യത്തിലാണ് രാജ്യത്തെ അമ്പതുശതമാനത്തോളം വരുന്ന ഇടത്തരം വരുമാനക്കാരെ ലക്ഷ്യമാക്കി പുതിയ പദ്ധതി പ്രഖ്യാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായത്.

പുതിയ ആരോഗ്യ പരിരക്ഷാ പദ്ധതിയില്‍ അംഗമാകുന്നതിന് പ്രതിവര്‍ഷം 200-300 രൂപവരെയാണ് പ്രീമിയമായി അടയ്‌ക്കേണ്ടി വരിക. സമൂഹത്തിലെ താഴ്ന്ന വരുമാനക്കാരെ ലക്ഷ്യമാക്കി ആയുഷ്മാന്‍ ഭാരത് എന്ന പേരില്‍ 2018ല്‍ കേന്ദ്രസര്‍ക്കാര്‍ ആരോഗ്യ പരിരക്ഷാ പദ്ധതി പ്രഖ്യാപിച്ചിരുന്നു. നാല്പ്പത് ശതമാനത്തോളം വരുന്ന താഴ്ന്ന വരുമാനക്കാരാണ് ആയുഷ്മാന്‍ ഭാരതിന് കീഴില്‍ വരുന്നത്.

Top