കേരളത്തിന് ആശ്വാസം: 13600 കോടി കടമെടുക്കാന്‍ അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി: കടമെടുപ്പ് പരിധി ഉയര്‍ത്തണമെന്ന ആവശ്യത്തില്‍ കേരളത്തിന് ആശ്വാസം.സുപ്രീംകോടതിയിലെ കേസ് നിലനില്‍ക്കെ 13600 കോടി കടമെടുക്കാന്‍ കേന്ദ്രം അനുമതി നല്‍കി.കേന്ദ്രം നിര്‍ദ്ദേശിച്ച 13600 കോടി സ്വീകാര്യം എന്ന് കേരളം അറിയിച്ചു,എന്നാല്‍ 15000 കോടി കൂടി വേണ്ടി വരും എന്ന് കേരളത്തിന് വേണ്ടി അഭിഭാഷകന്‍ കപില്‍ സിബല്‍ വാദിച്ചു.ബാക്കി തുകയ്ക്ക് കേന്ദ്രവും കേരളവും ചര്‍ച്ചയ്ക്ക് കോടതി നിര്‍ദ്ദേശം നല്‍കി. കടമെടുപ്പ് പരിധിയില്‍ സുപ്രീം കോടതി ഇടപെടരുതെന്ന് കേന്ദ്രം ആവശ്യപ്പെട്ടു.കേരളത്തിന്റെ ഹര്‍ജിയിലെ എല്ലാ ആവശ്യങ്ങളും തീര്‍പ്പാക്കാന്‍ സമയം എടുക്കുമെന്ന് കോടതി വ്യക്തമാക്കി. കോടതിക്ക് എത്ര ഇതില്‍ ഇടപെടാന്‍ കഴിയും എന്ന് പരിശോധിക്കും.

കേരളത്തിന്റേയും കേന്ദ്രത്തിന്റേയും ധനക്കമ്മി താരതമ്യം ചെയ്യാനാകില്ലെന്ന് കേന്ദ്രം വ്യക്തമാക്കി.രണ്ടും വ്യത്യസ്തമാണ്.ചര്‍ച്ചയില്‍ പോസിറ്റീവ് നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്.കേരളം ഹര്‍ജി പിന്‍വലിക്കണം എന്ന ഉപാധിയെ കേന്ദ്രം ന്യായീകരിച്ചു. ഹര്‍ജി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടതിനെ ജസ്റ്റിസ് കെ.വി വിശ്വനാഥന്‍ വിമര്‍ശിച്ചു.ഗുരുതര സാമ്പത്തിക പ്രതിസന്ധിയെന്ന് കേരളം സുപ്രീംകോടതിയില്‍ വ്യക്തമാക്കി.പെന്‍ഷന്‍, ക്ഷാമബത്ത, ആനുകൂല്യങ്ങള്‍ തുടങ്ങിയവ നല്‍കാന്‍ പണമില്ല.ഓവര്‍ഡ്രാഫ്റ്റിന്റെ സാഹചര്യമാണുള്ളത്.ശമ്പളം നല്കാനുള്ള പണം മാത്രം കൈയ്യിലുണ്ടെന്നും കേരളം അറിയിച്ചു.കേരളത്തിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നത് പരിഗണിക്കണമെന്ന് നിര്‍ദേശിച്ച കോടതി ഹര്‍ജി നല്‍കാനുള്ളത് എല്ലാവരുടെയും അവകാശമെന്ന് നിരീക്ഷിച്ചു.

Top