സ്വപ്ന സുരേഷിനെതിരെ കേന്ദ്ര ഏജന്‍സികള്‍ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ കരുതല്‍ തടങ്കല്‍ റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് എതിരെ കേന്ദ്ര ഏജന്‍സികള്‍ സുപ്രീം കോടതിയില്‍. സെന്‍ട്രല്‍ ഇക്കോണോമിക് ഇന്റിലിജന്‍സ് ബ്യുറോയിലെ സ്പെഷ്യല്‍ സെക്രട്ടറി, കമ്മീഷണര്‍ ഓഫ് കസ്റ്റംസ് എന്നിവര്‍ ഉള്‍പ്പെടെയുള്ളവരാണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്

ആവശ്യമായ രേഖകള്‍ പരിശോധിച്ച ശേഷമാണ് സ്വപ്‌ന സുരേഷിന്റെ കരുതല്‍ തടങ്കല്‍ ഉത്തരവ് ഇറക്കിയത്. സ്വര്‍ണ്ണകടത്ത് കേസിലെ മറ്റ് ആറ് പ്രതികളുടെ കോഫെപോസെ നിയമപ്രകാരം ഉള്ള കരുതല്‍ തടങ്കല്‍ കോടതികള്‍ ശരിവച്ചിട്ടുണ്ടെന്നും ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്നും കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

ഈ മാസം ആറിന് ആണ് സ്വപ്ന ജയില്‍ മോചിതയായത്. അറസ്റ്റിലായി ഒരു വര്‍ഷവും മൂന്ന് മാസവും പിന്നിടുമ്പോഴാണ് ജയിലില്‍ മോചനം.

Top