യുഎഇയുടെ സഹായം വേണ്ടെന്ന്; നയം മാറ്റേണ്ട ആവശ്യമില്ലെന്ന് കേന്ദ്രം

modi

ന്യൂഡൽഹി: യുഎ ഇ യുടെ സഹായം വേണ്ടെന്ന് കേന്ദ്രത്തിന്റെ തീരുമാനം. വിദേശ സഹായത്തിൽ നയം മാറ്റേണ്ടെന്നാണ് തീരുമാനിച്ചിരിക്കുന്നത്. പ്രളയക്കെടുതിയിൽ വിദേശ രാജ്യങ്ങളുടെ ധന സഹായം സ്വീകരിക്കില്ലെന്നും 15 കൊല്ലമായുള്ള നയം മാറ്റേണ്ടെന്നാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

കേരളത്തിന് 700 കോടിയുടെ ധനസഹായം നല്‍കുമെന്ന് യുഎഇ അറിയിച്ചിരുന്നു. ഈ സഹായമാണ് കേന്ദ്രം വേണ്ടെന്ന് വെച്ചിരിക്കുന്നത്. പ്രളയ ദുരിതത്തിലായ കേരളത്തിന് സഹായ ഹസ്തവുമായി ഒട്ടുമിക്ക വിദേശരാജ്യങ്ങളും രംഗത്തെത്തിയിരുന്നു.

പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് ഐക്യരാഷ്ട്ര സഭയുടെ സഹായം വേണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. കേരളത്തിന് സഹായം വാഗ്ദാനം ചെയ്തു മുന്നോട്ടു വന്ന ഐക്യരാഷ്ട്രസഭ, റെഡ് ക്രോസ്സ് തുടങ്ങിയ രാജ്യാന്തരസംഘടനകളോടാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നത്. എന്നാല്‍ കേരള സര്‍ക്കാരിന് അയയ്ക്കുന്ന സാധന സാമഗ്രികള്‍ക്ക് ഇളവ് നല്‍കുമെന്ന് കേന്ദ്രം അറിയിച്ചു. സന്നദ്ധ സംഘടനകള്‍ക്കും ഇളവ് ലഭിക്കും. വ്യക്തികള്‍ക്ക് അയയ്ക്കുന്നതില്‍ ഇളവുണ്ടാകില്ല.

Top