ഇന്ധനവില വര്‍ധനവിന് കാരണം മോദി സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍: ചന്ദ്രബാബു നായിഡു

Chandrababu Naidu

അമരാവതി: കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ഇങ്ങനാണേല്‍ രൂപയുടെ മൂല്യവും പെട്രോള്‍ വിലയും നൂറിലെത്തുമെന്നും ഒരു ഡോളര്‍ കൊടുത്ത് ഒരു ലിറ്റര്‍ പെട്രോള്‍ വാങ്ങേണ്ട സ്ഥിതിയിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.

മോദി സര്‍ക്കാരിന്റെ തെറ്റായ സാമ്പത്തിക നയങ്ങളാണ് ഇന്ധനവില വര്‍ധനവിനും രൂപയുടെ മൂല്യം ഇടിയുന്നതിനും കാരണമായിരിക്കുന്നതെന്നും രാജ്യത്ത് ഇപ്പോള്‍ സാമ്പത്തിക അച്ചടക്കം ഇല്ലെന്നും നായിഡു വ്യക്തമാക്കി. നോട്ട് നിരോധനം കൊണ്ട് എന്ത് നേട്ടം ഉണ്ടായെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top