മന്ത്രി സജി ചെറിയാന് വിദേശയാത്ര അനുമതി നിഷേധിച്ച് കേന്ദ്രസർക്കാർ

ദുബായ് : മന്ത്രി സജി ചെറിയാന് വിദേശയാത്ര അനുമതി നിഷേധിച്ച് കേന്ദ്രസർക്കാർ. മലയാളം മിഷന്റെ പരിപാടികളിൽ പങ്കെടുക്കാൻ ആയിരുന്നു മന്ത്രി ഗൾഫിലേക്ക് പോകേണ്ടിയിരുന്നത്. നാളെ രാവിലെ അജ്മാനിലും വൈകിട്ട് ബഹ്റൈനിലും ആയിരുന്നു മന്ത്രിയുടെ പരിപാടികൾ തീരുമാനിച്ചിരുന്നത്. ഇതോടെ സജി ചെറിയാന്റെ യുഎഇ ബഹ്റൈൻ യാത്ര റദ്ദാക്കി. നേരത്തേ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രം വിദേശയാത്രാനുമതി നിഷേധിച്ചിരുന്നു.

Top