പ്രളയക്കെടുതി ; അനുവദിച്ച മണ്ണെണ്ണയുടെ വില കേന്ദ്ര സര്‍ക്കാര്‍ കുറച്ചു

ന്യൂഡല്‍ഹി : പ്രളയക്കെടുതി കണക്കിലെടുത്ത് അനുവദിച്ച മണ്ണെണ്ണയുടെ വില കേന്ദ്ര സര്‍ക്കാര്‍ കുറച്ചു. 70 രൂപയായിരുന്നത് 38.54 രൂപയാക്കിയാണ് കുറച്ചത്.

70 രൂപയായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നതെങ്കിലും ലീറ്ററിന് 38രൂപ 54 പൈസ നല്‍കിയാല്‍ മതിയെന്നാണ് പുതിയ നിര്‍ദേശം. നികുതിയും കൈകാര്യ ചെലവും ഉള്‍പ്പടെ ലീറ്ററിന് 42 രൂപ ചെലവാകും. സബ്സിഡി നിരക്കിലും കൂടുതലാണിതെങ്കിലും അനുവദിച്ച 12000 കിലോലീറ്റര്‍ ഏറ്റെടുക്കാനാണ് സര്‍ക്കാര്‍ തീരുമാനം. അരിയുടെ നിരക്കില്‍ ഇതുവരെ കുറവ് വരുത്തിയിട്ടില്ല

വ്യാപക പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി.

Top