ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍

adhar-card

ന്യൂഡല്‍ഹി: ആധാര്‍ വിവരങ്ങള്‍ ചോരാതിരിക്കുന്നതിന് മുന്‍കരുതല്‍ സംവിധാനങ്ങള്‍ ഉണ്ടെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ആധാറിന് പാവപ്പെട്ടവരും പണക്കാരും തമ്മിലുള്ള അന്തരം കുറയ്ക്കാനാകുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സുപ്രീം കോടതിയിലെ ആധാര്‍ കേസിലായിരുന്നു സര്‍ക്കാരിന്റെ ഈ വാദം.

ആധാറിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ കേന്ദ്രസര്‍ക്കാരിന്റെ വാദം കേള്‍ക്കവെയാണ് ഈ കാര്യം അറിയിച്ചത്. കേസില്‍ ഹര്‍ജിക്കാരുടെ വാദം കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു.

ഹര്‍ജിക്കാര്‍ ഉന്നയിച്ച പ്രധാന വാദം ആധാറിലെ വിവരങ്ങള്‍ സുരക്ഷിതമല്ലെന്നും, എപ്പോള്‍ വേണമെങ്കിലും ചോരാന്‍ സാധ്യതയുണ്ടെന്നുമായിരുന്നു. ഇതിനുള്ള മറുപടിയിലാണ് ആധാറിലെ വിവരങ്ങള്‍ സുരക്ഷിതമാണെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയത്.

Top