അടുത്ത രണ്ട് മാസത്തേക്ക് സൗജന്യ റേഷന്‍ പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ സൗജന്യ റേഷന്‍ പ്രഖ്യാപിച്ചു. അടുത്ത രണ്ട് മാസത്തേക്ക് അഞ്ച് കിലോ വീതം ഭക്ഷ്യധാന്യം സൗജന്യമായി നല്‍കുമെന്നാണ് പ്രഖ്യാപനം. രാജ്യത്തെ 80 കോടിയാളുകള്‍ക്ക് സൗജന്യ റേഷന്‍ പ്രയോജനം ചെയ്യുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

പ്രധാനമന്ത്രി ഗരീബ് കല്ല്യാണ്‍ യോജന പദ്ധതി പ്രകാരമാണ് സൗജന്യ ഭക്ഷ്യധാന്യ വിതരണം നടത്തുക. ഇതിനായി 26,000 കോടി രൂപ ചിലവഴിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

രാജ്യത്തെ കൊവിഡ് വ്യാപനം രൂക്ഷമായ പത്ത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സൗജന്യറേഷന്‍ പ്രഖ്യാപനം വന്നത്.

 

Top