കേന്ദ്ര സര്‍ക്കാര്‍ പരസ്യത്തിനായി ചിലവഴിച്ചത് 4,343.26 കോടി

modi

മുംബൈ:കേന്ദ്ര സര്‍ക്കാര്‍ പരസ്യത്തിനായി ചിലവഴിച്ചത് 4,43.26 കോടി രൂപ. വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖയിലാണ് ഇതു വ്യക്തമാക്കുന്നത്. പ്രിന്റ്, ഇലക്ട്രോണിക് മാധ്യമം,ഔട്ട്ഡോര്‍ പരസ്യങ്ങള്‍ എന്നിവയിലൂടെ പരസ്യങ്ങള്‍ നല്‍കാനാണ് മോദി സര്‍ക്കാര്‍ ഇത്രയും തുക ചിലവഴിച്ചത്.

പ്രിന്റ് മീഡിയയില്‍ 2014 ജൂണ്‍ ഒന്നു മുതല്‍ 2017 ഡിസംബര്‍ ഏഴു വരെ ചിലവഴിച്ചത് 1732.15 കോടി രൂപയാണ്. ഇലക്ട്രോണിക് മീഡിയയിലൂടെ 2079.87 കോടി രൂപയും 531.24 കോടി രൂപ ഔട്ട്ഡോര്‍ പബ്ലിസിറ്റിക്കു വേണ്ടിയും ചിലവഴിച്ചു. പ്രചാരണ പരിപാടികള്‍ക്കും ഏറ്റവും കൂടുതല്‍ തുക ചിലവിട്ടതും മോദി സര്‍ക്കാരാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്‌.

Top