രാജ്യസഭാ തിരഞ്ഞെടുപ്പ് ; യു.പിയില്‍ വോട്ടെണ്ണല്‍ നിര്‍ത്തിവയ്ക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍

vote

ന്യൂഡല്‍ഹി: ബാലറ്റ് പേപ്പറുകളെചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ വോട്ടെണ്ണല്‍ നിര്‍ത്തിവയ്ക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍.

അതേസമയം കേരളത്തില്‍ വോട്ടെണ്ണല്‍ തുടങ്ങി. സംസ്ഥാനത്ത് രാജ്യസഭയിലേക്ക് ഒഴിവുള്ള ഏക രാജ്യസഭ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പായിരുന്നു നടന്നത് . എല്‍ഡിഎഫില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി എം.പി. വിരേന്ദ്രകുമാറും യുഡിഎഫ് സ്ഥാനാര്‍ഥിയായി ബി. ബാബു പ്രസാദുമാണ് മത്സരിച്ചത്.

വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് നടന്ന 16 സംസ്ഥാനങ്ങളില്‍ 11ഉം ബി.ജെ.പി ഭരിക്കുന്നതിനാല്‍ എം.പിമാരുടെ അംഗബലം ഉയരുന്നതിന്റെ ശുഭപ്രതീക്ഷയിലാണ് ബി.ജെ.പി.

245 അംഗ സഭയില്‍ 126 സീറ്റാണ് ഭൂരിപക്ഷത്തിനു വേണ്ടത്. ഇപ്പോള്‍ ബി.ജെ.പിക്ക് 58 അംഗങ്ങളുണ്ട്, കോണ്‍ഗ്രസിന് 54ഉം. ഒഴിവുള്ള 58 രാജ്യസഭ സീറ്റുകളില്‍ 10 സംസ്ഥാങ്ങളില്‍നിന്ന് ഏഴ് കേന്ദ്രമന്ത്രിമാരടക്കം 33 പേര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ബാക്കി ആറു സംസ്ഥാനങ്ങളിലെ 25 സീറ്റിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്.

Top