സ്മാര്‍ട്ട് മീറ്റര്‍ ടോട്ടക്‌സ് മാതൃകയുടെ ബദല്‍ സമര്‍പ്പിക്കാന്‍ കേരളത്തിന് കേന്ദ്ര നിര്‍ദ്ദേശം

തിരുവനന്തപുരം: സ്മാര്‍ട്ട് മീറ്റര്‍ ടോട്ടക്‌സ് മാതൃകയുടെ ബദല്‍ സമര്‍പ്പിക്കാന്‍ കേരളത്തിന് കേന്ദ്ര നിര്‍ദ്ദേശം. കേന്ദ്ര ഊര്‍ജ മന്ത്രി ആര്‍.കെ സിംഗ് മന്ത്രി കെ കൃഷ്ണന്‍കുട്ടിക്ക് കത്തയച്ചു. സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി ടോട്ടക്‌സ് മാതൃകയില്‍ നടപ്പാക്കാനായിരുന്നു കേന്ദ്ര നിര്‍ദേശം.

എന്നാല്‍ ടോട്ടക്‌സ് മാതൃക ഉപേക്ഷിച്ച് സ്വന്തമായി സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കാന്‍ കേരളം തീരുമാനിച്ചിരുന്നു. കെഎസ്ഇബിയിലെ വിവിധ യൂണിയനുകളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നിലപാട്. ടോട്ടക്‌സ് മാതൃകയില്‍ പദ്ധതി നടപ്പാക്കിയാല്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് നേരിടേണ്ടിവരുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

വൈദ്യുതി നിരക്കില്‍ പ്രതിമാസം 200 രൂപയിലധികം നല്‍കേണ്ടിവരും. ഏഴ് വര്‍ഷത്തിലധികം ഈ അധിക തുക നല്‍കണം. ഇതുമൂലമാണ് ടോട്ടക്‌സ് മാതൃക ഉപേക്ഷിച്ച് സ്വന്തമായി സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കാന്‍ കേരളം തീരുമാനിച്ചത്.

Top