ഗ്രാമീണ മേഖലയിലെ വീടുകളിലെത്തി പരിശോധന നടത്താന്‍ കേന്ദ്ര നിര്‍ദേശം

ന്യൂഡല്‍ഹി: രാജ്യത്തെ ഗ്രാമീണ മേഖലയിലെ കോവിഡ് രോഗ വ്യാപനം ആശങ്കാജനകമാണെന്ന് കേന്ദ്രം. ഗ്രാമീണ മേഖയില്‍ കൂടുതല്‍ രോഗബാധിതരുണ്ടാകുന്ന പശ്ചാത്തലത്തില്‍ വീടുകളിലെത്തിയുള്ള പരിശോധനയ്ക്ക് കേന്ദ്രം നിര്‍ദ്ദേശം നല്‍കി.

അതേസമയം, രാജ്യത്ത് കൊവിഡ് രോഗ വ്യാപനത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,11,170 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ വീണ്ടും നാലായിരം കടന്നു. 24 മണിക്കൂറിനിടെ 4077 പേരാണ് മരണത്തിന് കീഴടങ്ങിയത്. ചികിത്സയിലുള്ളവരുടെ എണ്ണവും കുറയുന്നുവെന്നാണ് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. 36,18,458 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

 

Top