അഫ്ഗാന്‍ വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് കേന്ദ്ര കരാര്‍ നല്‍കുന്നു

കാബൂള്‍: 25 വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് ദേശീയ ടീം രൂപീകരണത്തിനായി കേന്ദ്ര കരാര്‍ നല്‍കാനൊരുങ്ങി അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (എ.സി.ബി). 25 പേരെ തിരഞ്ഞെടുക്കാനായി 40 വനിതാ താരങ്ങളെ പങ്കെടുപ്പിച്ച് എ.സി.ബി ഒരു പരിശീലന ക്യാമ്പ് സംഘടിപ്പിച്ചിരുന്നു.

ഇസ്ലാമികവും പരമ്പരാഗതവുമായ അഫ്ഗാന്‍ മൂല്യങ്ങള്‍ കണക്കിലെടുത്തായിരുന്നു ക്യാമ്പ്. ഒക്ടോബര്‍ 17-ന് ആരംഭിച്ച ക്യാമ്പില്‍ കളിക്കാര്‍ക്ക് ബാറ്റിങ്, ബൗളിങ്, ഫീല്‍ഡിങ്, ശാരീരികക്ഷമത ശക്തിപ്പെടുത്തല്‍ എന്നിവയിലായിരുന്നു പരിശീലനം.

Top